YouTube-നെക്കുറിച്ച്
എല്ലാവർക്കും ശബ്ദം നൽകുകയും അത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയുമാണ് ഞങ്ങളുടെ ദൗത്യം.
എല്ലാവർക്കും അഭിപ്രായം പറയാൻ അർഹതയുണ്ടെന്നും നമ്മളത് കേൾക്കാനുള്ള മനസ്സ് കാണിക്കുമ്പോഴും പങ്കിടുമ്പോഴും ഞങ്ങളുടെ സ്‌റ്റോറികളിലൂടെ കമ്മ്യൂണിറ്റി സൃഷ്‌ടിക്കുമ്പോഴും ഈ ലോകം മനോഹരമായിത്തീരുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.
ഞങ്ങളുടെ മൂല്യങ്ങൾ, ഞങ്ങൾ ആരാണെന്ന് നിർവചിക്കുന്ന നാല് അടിസ്ഥാന സ്വാതന്ത്ര്യങ്ങളിൽ അധിഷ്‌ഠിതമാണ്.
ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം
ജനങ്ങൾക്ക് സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായങ്ങൾ പങ്കിടാനും തുറന്ന സംവാദങ്ങൾ പരിപോഷിപ്പിക്കാനും കഴിയണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ക്രിയാത്മകമായ സ്വാതന്ത്ര്യം പുത്തൻ ധ്വനികളിലേക്കും രീതികളിലേക്കും അനന്തസാധ്യതകളിലേക്കും വഴിതെളിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.
അറിയാനുള്ള സ്വാതന്ത്ര്യം
വിവരങ്ങളുടെ സുതാര്യവും സൗകര്യപ്രദവുമായ പ്രാപ്യത എല്ലാവർക്കുമുണ്ടാകണമെന്നും വീഡിയോ എന്ന മാധ്യമം, അവബോധം വളർത്തുകയും, ചെറുതും വലുതുമായ ലോക സംഭവങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നതിനാൽ, വിദ്യാഭ്യാസത്തിനായുള്ള ചാലകശക്തിയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു.
അവസരങ്ങൾക്കുള്ള സ്വാതന്ത്ര്യം
എല്ലാവർക്കും മുഖ്യധാരയിലേക്ക് വരാനും തങ്ങളുടെ ബിസിനസ്സ് കെട്ടിപ്പടുത്ത് സ്വപ്‌നങ്ങൾ സാക്ഷാത്‌ക്കരിക്കാനുമുള്ള അവസരങ്ങളുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എന്താണ് ജനപ്രിയമെന്ന് തീരുമാനിക്കുന്നത് ദ്വാരപാലകരല്ല, ജനങ്ങളാണ്.
ഉടമയാകാനുള്ള സ്വാതന്ത്ര്യം
എല്ലാവർക്കും പിന്തുണാ കമ്മ്യൂണിറ്റികൾ കണ്ടെത്താനും തടസ്സങ്ങളെ അതിജീവിക്കാനും അതിരുകൾ മറികടക്കാനും കഴിയണമെന്നും, താൽപ്പര്യങ്ങളും അഭിനിവേശങ്ങളും പരസ്‌പരം പങ്കുവയ്ക്കണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.